- ഇന്ത്യയിൽ ആദ്യമായി നെൽ വയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 20,000 രൂപ റോയൽറ്റി വിതരണം ആരംഭിച്ച സംസ്ഥാനം - കേരളം
- കേരളത്തിലെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജല ബജറ്റിങ്ങും സാധ്യമാക്കുന്നതിന് ഭൂജല വകുപ്പ് ആരംഭിച്ച പുതിയ മൊബൈൽ അപ്ലിക്കേഷൻ - നീരാവ്
- 2020-ലെ ജെ.സി.സി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അർഹയായത് - കെ.രേഖ
- സ്ത്രീകൾക്ക് സുരക്ഷിതമായി താമസമൊരുക്കുന്നതിന് കുടുംബശ്രീ ലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ നിലവിൽ വന്നത് - ചെങ്ങന്നൂർ
- ആദിവാസികളുടെ ജീവിതവും സംസ്കാരവും സംരക്ഷിക്കാനുള്ള കേരള സർക്കാരിന്റെ ഗോത്ര പൈതൃക ഗ്രാമ പദ്ധതി - എൻ.ഊര്
- പാർശ്വ വൽകൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കല കായിക മേഖലയിലെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കി വരുന്ന പദ്ധതി - നാട്ടരങ്
- ഇന്ത്യയിൽ ആദ്യമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി നിലവിൽ വരുന്നത് - വേലി (തിരുവനന്തപുരം)
- കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല - ആലപ്പുഴ
- കേൾവി പരിമിതി നേരിടുന്നവർക്ക് ശ്രവണ സഹായികൾ ലഭ്യമാക്കുന്നതിനായി കേരള വികലാംഗ ക്ഷേമ കോർപറേഷൻ ആരംഭിക്കുന്ന പദ്ധതി - ശ്രവൺ
- Vogue India മാസികയുടെ വുമൺ ഓഫ് ദി ഇയർ 2020 സീരിസിൽ മുഖചിത്രമായി തിരഞ്ഞെടുത്തത് - കെ.കെ.ശൈലജ ടീച്ചർ
- കേരള പൊതുമരാമത്ത് മന്ത്രി ജി-സുധാകരൻ രചിച്ച തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരം - കനൽ വഴികൾ
- കേരളത്തിലെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത് - കോഴിക്കോട്
- കുടുംബശ്രീയുടെ നേതൃത്വത്തിൽ ശുദ്ധികരിച്ച കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷനും ജല അതോറിറ്റിയും ചേർന്നാരംഭിച്ച പദ്ധതിയായ ജീവൻ ധാര ഏത് ജില്ലയിലാണ് - പാലക്കാട്
- ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത് - കോഴിക്കോട് (കൊയിലാണ്ടി)
- കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ - ഭാഗ്യ കേരളം
- തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി ക്ഷേമ നിധി ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം - കേരളം
- കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് - കൊല്ലം (കല്ലുവാതുക്കൽ)
- PRASAD പദ്ധതി പ്രകാരം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ നിലവിൽ വരുന്നത് - തൃശൂർ (ഗുരുവായൂർ)
- കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖത്തിന് തുറമുഖ വകുപ്പ് അനുവദിച്ച ടഗ്ഗ് ബോട്ട് - മിത്ര (2020 ഒക്ടോബർ)
- കേരളത്തിൽ നഗര ഉപജീവന ബിസ്സിനെസ്സ് കേന്ദ്രം നിലവിൽ വരുന്നത് - എറണാകുളം (പറവൂർ നഗരസഭ)
Home » » Current Affairs » കേരളം - തിരഞ്ഞെടുത്ത ആനുകാലിക വിവരങ്ങൾ - Kerala PSC Current Affairs Malayalam Q&A
Saturday, 19 December 2020
കേരളം - തിരഞ്ഞെടുത്ത ആനുകാലിക വിവരങ്ങൾ - Kerala PSC Current Affairs Malayalam Q&A
Subscribe to:
Post Comments (Atom)
No comments:
Post a comment