കേരളം അടിസ്ഥാന വസ്തുതകൾ എളുപ്പത്തിൽ - Kerala Simple Basic Facts - 10th Preliminary Exam - WayToPsc.com

Saturday, 19 December 2020

കേരളം അടിസ്ഥാന വസ്തുതകൾ എളുപ്പത്തിൽ - Kerala Simple Basic Facts - 10th Preliminary Exam

 1.  1956 നവംബർ 1 ന് കേരളം സംസ്ഥാനം നിലവിൽ വന്നു.
 2. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ തുടങ്ങിയ 5 ജില്ലകളാണ് കേരളം രൂപികൃതമായപ്പോൾ ഉണ്ടായിരുന്നത്.
 3. നിലവിൽ ഇന്ന് 14 ജില്ലകളാണ് കേരളത്തിൽ ഉള്ളത്
 4. ജനസംഖ്യ - 3,33,87,677 (കേരളം സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ). 3,34,06,061 (2011-ലെ അന്തിമ സെൻസെസ് പ്രകാരം)
 5. ദൈവത്തിന്റെ സ്വന്തം നാട് - കേരളം
 6. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജന തോട്ടം - കേരളം
 7. തടാകങ്ങളുടെയും ലഗൂണുകളുടെയും നാട് - കേരളം
 8. കേരളത്തിന്റെ മാതൃഭാഷ മലയാളമാണ്
 9. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയാണ് മലയാളം (2013).
 10. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്.
 11. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആർ.ശങ്കർ.
 12. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ ജില്ല - തിരുവനന്തപുരം.
 13. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ജില്ല - കാസർഗോഡ്
 14. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ ഗ്രാമം - കളിയിക്കാവിള
 15. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ ഗ്രാമം - തലപ്പാടി.
 16. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ താലൂക്ക് - നെയ്യാറ്റിൻകര.
 17. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ താലൂക്ക് - മഞ്ചേശ്വരം.
 18. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ കോർപറേഷൻ - തിരുവനന്തപുരം.
 19. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ കോർപറേഷൻ - കണ്ണൂർ
 20. കേരളത്തിന്റെ ഔദ്യോഗിക മൃഗം - ആന
 21. കേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ
 22. കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പം - കണിക്കൊന്ന
 23. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം - തെങ്ങ്
 24. കേരളത്തിന്റെ ഔദ്യോഗിക പാനീയം - ഇളനീർ
 25. കേരളത്തിന്റെ ഔദ്യോഗിക ഫലം - ചക്ക
 26. കേരളത്തിന്റെ ഔദ്യോഗിക മൽസ്യം - കരിമീൻ
 27. കേരളത്തിന്റെ ഔദ്യോഗിക ശലഭം - ബുദ്ധമയൂരി
 28. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം
 29. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം - കേരളം (2016)
 30. ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെന്റ് ഗ്രാമ പഞ്ചായത്ത് - മഞ്ചേശ്വരം
 31. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈഫൈ (Wi-Fi) നഗരസഭ - മലപ്പുറം
 32. ഇന്ത്യയിലെ ആദ്യത്തെ കേരളത്തിലെ ആദ്യത്തെ ഇ-പി.എസ്.സി ഓഫീസ് - കാസർഗോഡ്
 33. കേരളത്തിന്റെ ആദ്യത്തെ കമ്പ്യൂട്ടർ വല്കൃത ഗ്രാമപഞ്ചായത് - വെള്ളനാട്
 34. ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
 35. എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
 36. സ്കൂൾ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയ സംസ്ഥാനം - കേരളം
 37. ഭിന്നലിംഗക്കാർക്കായി പ്രത്യേക നയം ഉണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
 38. ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം - കേരളം
 39. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ആദ്യ സംസ്ഥാനം.
 40. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം
 41. വാട്ടർ മെട്രോ പ്രൊജക്റ്റ് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം - കേരളം
 42. ഇന്ത്യയുടെ രാക്ഷ്ട്രീയ പരീക്ഷണ ശാല എന്ന് അറിയപ്പെടുന്ന സംസ്ഥാനം - കേരളം
 43. കായികതാരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - കേരളം
 44. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം - കേരളം
 45. എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
 46. ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം - കേരളം
 47. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് നിലവിൽ വന്ന സംസ്ഥാനം - കേരളം
 48. ടൂറിസത്തെ വ്യവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
 49. പ്രവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം


No comments:

Post a Comment

Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.